സാധാരണAC ഇൻവെർട്ടർ AC തമ്മിലുള്ള വ്യത്യാസം എന്താണ്? വാമ്മുടെ വീട്ടിലെ ആവിശ്യങ്ങൾക്ക് യോജിച്ച AC തിരഞ്ഞെടുക്കാം
ഇന്ന് മാർക്കറ്റിൽ രണ്ടുതരം AC കളാണ് ലഭ്യമായിട്ടുള്ളത്.
ഇൻവെർട്ടർ AC യും നോൺ ഇൻവെർട്ടർ അഥവാ സാധാരണ AC യും.
ഒരു AC വാങ്ങിക്കുന്നതിനു മുന്പായി ഈ രണ്ടു ടൈപ്പ് AC എന്താണെന്നും അവയുടെ പ്രവർത്തനവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഇപ്പോഴും പലർക്കും അറിയില്ല എന്താണ് സാധാരണ AC അഥവാ നോൺ ഇൻവെർട്ടർ AC യും ഇൻവെർട്ടർ AC യും തമ്മിലുള്ള വ്യത്യാസം.
ഇൻവെർട്ടർ AC എന്ന പേരിൽ നിന്നും പലരും മനസിലാക്കുന്നത് വീട്ടിലെ ഇൻവെർട്ടറിലും പ്രവർത്തിപ്പിക്കാവുന്ന AC യാണ് ഇൻവെർട്ടർ AC എന്നാണ്.
എന്നാൽ ഇൻവെർട്ടർ AC യ്ക്ക് വീട്ടിൽ ഉപയോഗിക്കുന്ന ഇൻവെർട്ടറുമായി ഒരു ബന്ധവും ഇല്ല.
ഈ AC യിൽ ഇൻവെർട്ടർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നതുകൊണ്ടാണ് ഇതിനെ ഇൻവെർട്ടർ AC എന്ന് പറയുന്നത്.
ഈ രണ്ടു ടൈപ്പ് AC യുടെയും ഉപയോഗം ഒന്നാണെങ്കിലും അവയിലെ കംപ്രസ്സറിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജിയിലാണ് വ്യത്യാസമുള്ളത്.
അതായത് AC യിലെ കംപ്രസ്സറിന്റെ പ്രവർത്തനമാണ് റൂമിനെ തണുപ്പിക്കുന്നത്. ഈ കംപ്രസ്സർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് ഈ രണ്ടു ടൈപ്പ് AC യും വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഒരു സാധാരണ AC യിൽ കംപ്രസ്സറിന്റെ അവസ്ഥ ഒന്നുകിൽ ഓൺ അല്ലെങ്കിൽ ഓഫ് ആയിരിക്കും.
അതായത് ഓൺ എന്നാൽ ഫുൾ സ്പീഡിൽ കറങ്ങുക ഓഫ് എന്നാൽ തീരെ കറങ്ങാതിരിക്കുക.
ഉദാഹരണത്തിന്
ഒരു സാധാരണ AC 25 ഡിഗ്രി സെൽഷ്യസ് ടെമ്പറേച്ചർ സെറ്റ് ചെയ്ത് ഓൺ ചെയ്യുമ്പോൾ AC യുടെ കംപ്രസ്സർ ഓൺ ആകുകയും റൂമിനെ തണുപ്പിക്കാനും തുടങ്ങുന്നു.
റൂമിലെ ടെമ്പറേച്ചർ 25 ഡിഗ്രി സെൽഷ്യസിന് താഴെ വരുമ്പോൾ കംപ്രസ്സർ ഓഫ് ആകുന്നു.
വീണ്ടും ടെമ്പറേച്ചർ പതിയെ കൂടി കൂടി 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരുമ്പോൾ കംപ്രസ്സർ ഓൺ ആകുന്നു.
റൂമിനെ തണുപ്പിക്കാൻ തുടങ്ങുന്നു. ടെമ്പറേച്ചർ കുറഞ്ഞു 25 ഡിഗ്രി സെൽഷ്യസിന് താഴെയാകുമ്പോൾ വീണ്ടും കംപ്രസ്സർ ഓഫ് ആകുന്നു. ഇങ്ങനെയാണ് ഒരു സാധാരണ AC യുടെ പ്രവർത്തനം.
ഇനിയൊരു ഇൻവെർട്ടർ AC യാണ് 25 ഡിഗ്രി സെൽഷ്യസ് ടെമ്പറേച്ചർ സെറ്റ് ചെയ്ത് ഓൺ ചെയ്യുന്നതെങ്കിൽ ആദ്യം ഒരു സാധാരണ AC യെ പോലെ കംപ്രസ്സർ ഫുൾ സ്പീഡിൽ ഓൺ ആകുകയും റൂമിനെ തണുപ്പിക്കാനും തുടങ്ങുന്നു.
റൂമിലെ ടെമ്പറേച്ചർ താഴ്ന്നു 25 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ സാധാരണ AC യിലെ പോലെ കംപ്രസ്സർ ഓഫ് ആകാതെ ഇൻവെർട്ടർ AC കംപ്രസ്സറിന്റെ സ്പീഡ് കുറയ്ക്കുകയാണ് ചെയ്യുന്നത്.
കംപ്രസ്സറിന്റെ സ്പീഡ് കുറച്ച് ടെമ്പറേച്ചർ 25 ഡിഗ്രി സെൽഷ്യൽ താഴാതെയും 25 ഡിഗ്രി സെൽഷ്യൽ കൂടാതെയും നിലനിർത്തുന്നു.
അതായത് ടെമ്പറേച്ചർ 25 ഡിഗ്രി സെൽഷ്യന് താഴോട്ട് വരികയാണെങ്കിൽ കംപ്രസ്സർ സ്പീഡ് കുറക്കുകയും ടെമ്പറേച്ചർ 25 ഡിഗ്രി സെൽഷ്യന് മുകളിലോട്ടു പോകുകയാണെങ്കിൽ കംപ്രസ്സർ സ്പീഡ് കൂട്ടുകയും ചെയ്യുന്നു.
ഇത്തരത്തിൽ കംപ്രസ്സറിന്റെ സ്പീഡിൽ ചെറിയ മാറ്റങ്ങൾ വരുത്തി ചെറിയ ഒരു സ്പീഡിൽ ഓഫാകാതെ കറങ്ങി റൂമിലെ ടെമ്പറേച്ചറിനെ സെറ്റ് ചെയ്ത ടെമ്പറേച്ചറിൽ നില നിർത്തുന്നു.
ഒരു കംപ്രസ്സർ ഏറ്റവും കൂടുതൽ കറന്റ് എടുക്കുന്നത് കംപ്രസ്സർ സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ്.
ഒരു രാത്രി ഏതാണ്ട് 8 മണിക്കൂർ AC ഉപയോഗിക്കുന്നുണ്ടെന്ന് കരുതുക.
ഒരു സാധാരണ AC യാണ് ഉപയോഗിക്കുന്നതെങ്കിൽ ഏതാണ്ട് ഓരോ 15 മിനുട്ടിലും കംപ്രസ്സർ ഓണായി കുറച്ചു സമയം പ്രവർത്തിച്ച് ഓഫ് ആകുന്നു. ഇവിടെ 8 മണിക്കൂറിൽ 32 തവണയായിരിക്കും കംപ്രസ്സർ ഓൺ ആകുന്നത്.
എന്നാൽ ഇവിടെ ഒരു ഇൻവെർട്ടർ AC യാണ് ഉപയോഗിക്കുന്നതെങ്കിൽ കംപ്രസ്സർ ഒറ്റത്തവണ മാത്രം കൂടുതൽ കറന്റ് എടുത്ത് ഓൺ ആകുകയും.
സെറ്റ് ചെയ്ത ടെമ്പറേച്ചർ എത്തിക്കഴിയുമ്പോൾ വളരെ കുറച്ച് കറന്റ് മാത്രം എടുത്തു ചെറിയ സ്പീഡിൽ കറങ്ങി ടെമ്പറേച്ചർ നിലനിർത്തുകയും ചെയ്യുന്നു.
ഇവിടെ ഇൻവെർട്ടർ AC യെ അപേക്ഷിച്ചു 32 തവണയാണ് സാധാരണ AC കംപ്രസ്സർ ഓണായത്.
അതുകൊണ്ടുതന്നെ അത്രേയും തവണ സ്റ്റാർട്ട് ചെയ്യുമ്പോൾ എടുക്കുന്ന കൂടുതൽ വൈദ്യുതി ഇൻവെർട്ടർ AC യുടെ കാര്യത്തിൽ ഇൻവെർട്ടർ AC എടുക്കുന്നില്ല.
അതുകൊണ്ടു ഇൻവെർട്ടർ AC യുടെ പ്രവർത്തനക്ഷമത കൂടുതലാണ്.
ഒരു സാധാരണ AC യെ അപേക്ഷിച്ചു ഇൻവെർട്ടർ AC യുടെ ഗുണങ്ങൾ
നോൺ ഇൻവെർട്ടർ AC യെ അപേക്ഷിച്ചു വൈദ്യുതി ഉപഭോഗം കുറവാണ്
സ്റ്റാർട്ട് ചെയ്ത് കുറച്ചു കഴിഞ്ഞാൽ പിന്നീട് ചെറിയ സ്പീഡിൽ കറങ്ങുന്നതുകൊണ്ട് ശബ്ദ ശല്യം കുറവാണ്.
റൂമിലെ ടെമ്പറേച്ചറിന്റെ ഉയർച്ചയും താഴ്ചയും കുറക്കുന്നു.
ഇൻവെർട്ടർ അല്ലെങ്കിൽ സോളാർ പാനലുകളിൽ ഉപയോഗിക്കാൻ കഴിയുന്നു.
നോൺ ഇൻവെർട്ടർ AC യെ അപേക്ഷിച്ചു ഇൻവെർട്ടർ AC യുടെ ദോഷങ്ങൾ
സാധാരണ AC യെ അപേക്ഷിച്ചു ഇൻവെർട്ടർ AC കൾക്ക് വില കൂടുതലാണ്
സർവീസ് കോംപ്ലിക്കേറ്റഡും ചെലവ് കൂടുതലുമാണ്.
ഇൻവെർട്ടർ സ്പ്ലിറ്റ് AC കൾ മാത്രെമേ ഉള്ളു. വിന്ഡോ ടൈപ്പ് AC കൾ ലഭ്യമല്ല.
ഒരു 100 സ്‌ക്വയർ ഫീറ്റിലും ചെറിയ റൂമുകൾക്കും അതുപോലെ ദിവസവും 2 മണിക്കൂറിൽ താഴെ പ്രവർത്തിക്കുന്നതിനും നോൺ ഇൻവെർട്ടർ AC യായിരിക്കും കൂടുതൽ നല്ലത്.