വളരെ മുൻപു കാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ വീടുപണിക്കായി തിരഞ്ഞെടുക്കുന്നത് ചെങ്കല്ലുകൾ ആണ്. ചെങ്കല്ല് ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ അവ വീടിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും എന്നത് മാത്രമല്ല നല്ല തണുപ്പും ലഭിക്കുന്നതിന് സഹായകരമാണ്.
എന്നാൽ ചെങ്കല്ലിന്റെ ക്വാളിറ്റി, അവ എവിടെ നിന്നു വരുന്നു എന്നതിനെയെല്ലാം അടിസ്ഥാനമാക്കി ചെങ്കല്ല് ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണത്തിലും വ്യത്യാസങ്ങൾ കാണാം.
വീട് നിർമ്മാണത്തിന് ചെങ്കല്ല് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ.
ചെങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനം അവയുടെ ഗുണനിലവാരം തന്നെയാണ്. വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള ചെങ്കല്ലുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.
മിക്ക ആളുകളും ചെങ്കല്ലിന്റെ നിറം നോക്കിയാണ് അവയുടെ ക്വാളിറ്റി മനസ്സിലാക്കുന്നത്.
ഇങ്ങനെ ചെയ്യുന്നത് വഴി ഒരു പരിധി വരെ അവയുടെ ക്വാളിറ്റി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ചെങ്കല്ല് കൂടുതൽ മഞ്ഞ നിറത്തിൽ ആണ് ഉള്ളത് എങ്കിൽ അവയ്ക്ക് ലോഡ് കപ്പാസിറ്റി കുറവാണ് എന്ന് മനസ്സിലാക്കാം.
ഇളം ചുവപ്പു നിറത്തിലുള്ള ചെങ്കല്ലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കുറച്ചു കൂടി ലോഡിങ് കപ്പാസിറ്റി ഉള്ളവയാണ് എന്ന് മനസ്സിലാക്കാം. കടും ചുവപ്പു നിറം, കറുപ്പുനിറം എന്നിങ്ങനെ കാണുന്ന കല്ലുകളാണ് കൂടുതൽ കപ്പാസിറ്റി ഉള്ള കല്ലുകളായി ചെങ്കല്ലിൽ കണക്കാക്കപ്പെടുന്നത്.
ചെങ്കല്ലിന്റെ വലിപ്പവും തിരഞ്ഞെടുക്കേണ്ട രീതിയും
ചെങ്കല്ലു കളുടെ വലിപ്പത്തിൽ തന്നെ വ്യത്യാസം വരുന്നുണ്ട്.40,20,25 സെന്റീമീറ്റർ എന്ന കണക്കിലും,35,20,20 സെന്റീമീറ്റർ എന്നീ കണക്കിലുമാണ് കല്ലിന്റെ വലിപ്പം നിശ്ചയിക്കുന്നത്.
ചെങ്കല്ലുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് സൈസിലും ഉള്ള കല്ലുകൾ ലഭ്യമാണ് എങ്കിൽ 40 സെന്റീമീറ്റർ വരുന്ന കല്ലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
നീളം കുറഞ്ഞ ചെങ്കല്ലാണ് വീടുനിർമ്മാണത്തിൽ ഉപയോഗിക്കുന്നത് എങ്കിൽ 2 കല്ലുകൾക്കിടയിൽ വരുന്ന ജോയിന്റ് അടുത്തടുത്ത് വരാനുള്ള സാധ്യത കൂടുതലാണ്.
വെർട്ടിക്കൽ ജോയിൻ റുകൾ കൂടുതലായി അടുത്ത വരുന്നത് വീടിന്റെ സ്റ്റെബിലിറ്റി യെ ബാധിക്കുന്ന ഒരു കാര്യമാണ്.
ഇത് പിന്നീട് ക്രാക്കുകൾ രൂപപ്പെടുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ നീളം കൂടിയ കല്ലുകൾ ലഭ്യമാണ് എങ്കിൽ അവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.
ഒരേ ക്വാറിയിൽ നിർമ്മിക്കുന്ന ഒരേ ബാച്ചിൽ ഉൾപ്പെടുന്ന കല്ലുകൾ തന്നെ വീട് നിർമാണത്തിനായി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കല്ലുകൾക്ക് ഒരേ സൈസ് നിലനിർത്താൻ സാധിച്ചാൽ അത് പ്ലാസ്റ്ററിങ്, കോസ്റ്റ് കുറയ്ക്കുന്നതിന് സഹായിക്കും.
ചെങ്കല്ല് നല്ല ക്വാളിറ്റിയിൽ ഉള്ളതാണെങ്കിൽ അവ ചതുരാകൃതി നിലനിർത്തുന്നതായി കാണാം. സൈഡ് പൊട്ടി പോയ രീതിയിലാണ് കല്ല് ഉള്ളത് എങ്കിൽ അവ ക്വാളിറ്റിയുടെ കാര്യത്തിൽ പുറകിലാണ് എന്ന് മനസ്സിലാക്കാം.
ഒരു ലോഡ് ഒരുമിച്ച് ലോറിയിൽ കയറ്റി കൊണ്ടുവരുമ്പോൾ കല്ലിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ സാധിക്കില്ല.
ഒരു കല്ല് എത്രത്തോളം നല്ലതാണ് എന്ന് മനസ്സിലാക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് കഴുകി നോക്കാവുന്നതാണ്.
ചെങ്കല്ല് വാങ്ങുന്നതിന് മുൻപായി അവയുടെ സാമ്പിൾ ലഭിക്കുമെങ്കിൽ അത് വാങ്ങിച്ചു നോക്കിയ ശേഷം മാത്രം കൂടുതൽ ഓർഡർ നൽകുന്നതാണ് ഉചിതം.
കല്ലിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി ഒരേ ബാച്ചിൽ ഉൾപ്പെടുന്ന 2 കല്ലുകൾ എടുക്കുക. ഒരു കല്ല് താഴെവെച്ച ശേഷം മറ്റൊരു കല്ല് ഒരു മീറ്റർ ഉയരത്തിൽ നിന്നും താഴെയുള്ള കല്ലിലേക്ക് ഇടുക.
സാധാരണ ഒരു മൺകട്ട താഴെ വീണ് പൊടിയുന്ന പോലെ അല്ല മുഴുവനായും പൊടിയുകയാണ് എങ്കിൽ അത് ഒട്ടും ക്വാളിറ്റി ഇല്ലാത്ത കല്ലാണ് എന്ന് മനസ്സിലാക്കാം.
എന്നാൽ കല്ലുകൾ രണ്ടോ മൂന്നോ കഷ്ണങ്ങളായി പൊട്ടുകയാണ് ചെയ്യുന്നത് എങ്കിൽ അവയ്ക്ക് അത്യാവശ്യം ക്വാളിറ്റി ഉണ്ട് എന്ന് മനസ്സിലാക്കാം.
ചെങ്കല്ല് പർച്ചേസ് ചെയ്യുന്നതിനു മുൻപായി വീടുപണിക്ക് എത്ര കല്ലാണോ ആവശ്യമുള്ളത് അത് കൃത്യമായി അളവ് എടുത്ത ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.
സാധാരണയായി 1200 സ്ക്വയർഫീറ്റ് ഉള്ള ഒരു വീട് പണിയുന്നതിന് 2400 ചെങ്കല്ല് എന്ന കണക്കിലാണ് ആവശ്യമായി വരിക.
കല്ലിന്റെ വില നിശ്ചയിക്കുന്നത് അവ നിർമിച്ചു നൽകുന്ന സ്ഥലത്തു നിന്നും വീട്ടിലേക്കുള്ള ദൂരത്തിന് അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. ചെങ്കല്ലു കളുടെ പ്രധാന ദോഷമായി പറയുന്നത് അവയുടെ കനം തന്നെയാണ്. അതായത് ഒരു സാധാരണ ചെങ്കല്ലിന് ഏകദേശം 40 കിലോഗ്രാം വരെ ഭാരം പ്രതീക്ഷിക്കാം.
എന്നിരുന്നാലും ചെങ്കല്ല് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ അവ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ തന്നെയായിരിക്കും എന്ന കാര്യം മനസ്സിലാക്കുക.