ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ?

അതിനുള്ള ഏറ്റവും എളുപ്പ വഴി നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുക എന്നത് തന്നെയാണ്.

സ്വന്തം വീട് ഭംഗിയാക്കാനായി ഒരു ഇന്റീരിയർ ഡിസൈനറെ തന്നെ തിരഞ്ഞെടുക്കണം എന്നില്ല.

നിങ്ങൾക്ക് തന്നെ ഒന്നു മനസു വെച്ചാൽ വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ സാധിക്കും.

മാത്രമല്ല അതിനായി ഒരുപാട് പണം ചിലവഴിക്കുകയും വേണ്ട. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വൃത്തിയായും ഭംഗിയായും അടുക്കിവെച്ച് വീടിന്റെ ഇന്റീരിയറിൽ ഒരു പ്രത്യേക ലുക്ക് കൊണ്ടു വരാൻ സാധിക്കും.

ഓരോരുത്തർക്കും വ്യത്യസ്ത രീതികൾ ആയിരിക്കും ഇന്റീരിയർ ഡെക്കറേറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാൻ താല്പര്യം.

ചിലർ ആഡംബരത്തിന് പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർ മിനിമലിസ്റ്റിക് ഡിസൈൻ ഫോളോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

ഇതിൽ ഏത് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇന്റീരിയർ വർക്കും ചില നുറുങ്ങു വിദ്യകളും.

ഇന്റീരിയർ വർക്കിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് തിരഞ്ഞെടുക്കുന്ന ആക്സസറീസ്.

ഇങ്ങനെ കേൾക്കുമ്പോൾ പലരും ചിന്തിക്കുന്നത് വിലപിടിപ്പുള്ള സാധനങ്ങൾ ഉപയോഗിച്ച് മാത്രമാണ് ഇന്റീരിയർ ഡിസൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും.

എന്നാൽ അത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.

ഒരു ലിവിങ് ഏരിയയിൽ അതിന്റെ ആക്സസറീസ് വിഭാഗത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ് ഫർണിച്ചറുകൾ പോലും.

ഇന്റീരിയറിന് അനുയോജ്യമായ നിറത്തിലും മെറ്റീരിയലിലും ഉള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് അത്ര നിസാര കാര്യമല്ല.

ട്രെൻഡ് അനുസരിച്ച് സോഫ പോലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ നിറം,മെറ്റീരിയൽ എന്നിവയ്ക്ക് പ്രാധാന്യം നൽകാവുന്നതാണ്.

വീടിന്റെ ഓരോ ഭാഗത്തിനും ആവശ്യമായ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രകാശത്തിന്റെ അളവ് എത്ര വേണം എന്നതിനെ ആശ്രയിച്ച് വേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.

ഒരുപാട് ചെറിയ ആക്സസറീസ് ഉപയോഗപ്പെടുത്തി ലിവിങ് ഏരിയ ഡെക്കറേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അവ പലപ്പോഴും ഒരു ഷോപ്പിന്റെ പ്രതീതിയാണ് സമ്മാനിക്കുക.

ഏതൊരു വീടിനേയും ക്രിയേറ്റീവ് ആക്കി മാറ്റാൻ ആക്സസറീസ് വഹിക്കുന്ന പങ്ക് ചെറുതല്ല.

ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ

പുതിയ ആക്സസറീസ് ഉപയോഗിച്ച് ഇന്റീരിയർ ഭംഗിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ തിരഞ്ഞെടുക്കുന്നതിന് മുൻപായി എവിടെ വെക്കണം എന്നതിനെ പറ്റിയും, അത് ഇന്റീരിയറിലെ മറ്റു വസ്തുക്കളോട് യോജിച്ചു പോകുമോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്റീരിയർ അലങ്കരിക്കാൻ കണ്ണിൽ കാണുന്ന സാധനങ്ങളെല്ലാം വാങ്ങി കൂട്ടുക എന്ന രീതി ശരിയല്ല. അത് ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. വീട് റിനോവേറ്റ് ചെയ്യുമ്പോൾ പഴയ ഫർണിച്ചറുകൾ റീ ഫർണിഷ് ചെയ്ത് എടുക്കാവുന്നതാണ്. റീസൈക്കിൾ ചെയ്തെടുക്കാൻ പറ്റുന്ന മെറ്റീരിയലുകൾ അത്തരത്തിൽ ഏതെങ്കിലും രീതിയിൽ ഉപയോഗപ്പെടുത്താം.

ലിവിങ് ഏരിയയിലെ ക്ലാഡിങ് വർക്കുകൾക്ക് ഒരു ലാറ്ററേറ്റ് ലുക്ക് നൽ ക്കുകയാണെങ്കിൽ പ്രത്യേക ഭംഗി ലഭിക്കും. അതോടൊപ്പം ഗോൾഡൻ ഫിനിഷ് ഉള്ള ഒരു മിറർ കൂടി നൽകാവുന്നതാണ്. ലിവിങ് ഏരിയക്ക് വേണ്ടി കുറച്ചു നല്ല പെയിന്റിംഗ്സ് കൾ തിരഞ്ഞെടുക്കാവുന്നതാണ്. അതല്ല എങ്കിൽ ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു ഫോട്ടോ വാൾ തയ്യാറാക്കാം. ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവിടങ്ങളിലേക്ക് റഗ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. വെള്ളം തട്ടിയാൽ പെട്ടെന്ന് കേടുവരുന്ന റഗുകൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ലിവിങ് ഏരിയയിൽ സോഫയോട് ചേർന്ന് ഇരിക്കുന്ന ഭാഗത്തും ഡൈനിംഗ് ഏരിയയിൽ ഡൈനിങ് ടേബിൾ, ചെയറുകൾ എന്നിവ വരുന്ന ഭാഗത്തും വേണം റഗ് നൽകാൻ.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

കൂടുതൽ പ്രകാശം ആവശ്യമായി വരുന്ന ലിവിങ് ഏരിയയിൽ ലൈറ്റ് നിറങ്ങളാണ് കൂടുതൽ അനുയോജ്യം. ഇവിടെ ഡാർക്ക് നിറം പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാം. കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും ലൈറ്റ് നിറങ്ങൾ, ഫ്ലോറൽ പ്രിന്റ് എന്നിവ തിരഞ്ഞെടുത്താൽ കൂടുതൽ ഭംഗി ലഭിക്കും. ടൈലുകൾക്ക് ലൈറ്റ് നിറങ്ങളാണ് കൂടുതൽ അനുയോജ്യം. അതേസമയം ബെഡ്റൂമിന് കൂടുതൽ വെളിച്ചം ആവശ്യമില്ല എന്ന് കരുതുന്നവർക്ക് ഡാർക്ക് നിറങ്ങൾ പരീക്ഷിക്കാവുന്നതാണ്. അടുക്കളയിലേക്ക് ആവശ്യമായ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ബ്ലൈൻഡ് ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ ബാംബൂ ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കാം. ഇവയെല്ലാംതന്നെ ഇന്റീരിയർ ഡിസൈനിന്റെ ഭാഗമാണ് എന്ന് പലരും ചിന്തിക്കുന്നില്ല. ഏതൊരു ലിവിങ് ഏരിയയും അട്രാക്റ്റീവ് ആക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നവയാണ് ഘടികാരങ്ങൾ. അതുകൊണ്ടുതന്നെ ക്ലോക്കിനു വേണ്ടി കുറച്ച് പണം ചിലവഴിക്കുന്നതിൽ തെറ്റില്ല. ഇന്റീരിയർ നിറങ്ങളോട് ചേർന്നു നിൽക്കുന്ന ഏതെങ്കിലും ഒരു ക്ലോക്ക് തിരഞ്ഞെടുക്കാം. കുക്കു ക്ലോക്ക് പോലുള്ളവയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ഒരു അലങ്കാര വസ്തു എന്ന രീതിയിലും ഉപയോഗപ്പെടുത്താൻ സാധിക്കും.വീടിന്റെ ഓരോ മുക്കും മൂലയും അലങ്കരിക്കാൻ എന്ത് ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നിടത്താണ് ഇന്റീരിയർ ഡിസൈനിനുള്ള പ്രാധാന്യമേറുന്നത്.

ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും മനസിലാക്കിയിരുന്നാൽ ഇന്റീരിയർ ഡിസൈൻ ആർക്കും സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ.