ഇന്‍റീരിയര്‍ ചെയ്യുന്നതിനായി റബ്ബ് ഫുഡ് , HDHMR പ്ലൈ വുഡ് എന്നിവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

മിക്ക വീടുകളിലും ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിനുള്ള പ്രാധാന്യം വളരെയധികം വർധിച്ചു. എത്ര ചെറിയ വീടിനെയും കൂടുതൽ ഭംഗി ആക്കുന്നതിൽ ഇന്റീരിയർ വർക്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

പലപ്പോഴും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ഒരു ഇന്റീരിയർ ഡിസൈൻ ചെയ്ത് എടുക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഭംഗിയായി ഇന്റീരിയർ വർക്കുകൾ ചെയ്യാൻ ആവശ്യമായ മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പ്ലൈവുഡ്, ഫെറോ സിമന്റ് , മറൈൻ പ്ലൈവുഡ്, മൾട്ടിവുഡ് എന്നിങ്ങിനെ ഇന്റീരിയർ ഡിസൈൻ ചെയ്യാനായി ഉപയോഗപ്പെടുത്താവുന്ന മെറ്റീരിയലുകളുടെ ഒരു നീണ്ട നിര തന്നെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ഏതു മെറ്റീരിയൽ എവിടെ ഉപയോഗിക്കണം എന്നതിലാണ് കാര്യം.

പല വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അബദ്ധമാണ് വലിയ തുക ചിലവഴിച്ച് ഇന്റീരിയർ ചെയ്യുകയും, പിന്നീട് പലപ്പോഴും ലീക്കേജ്,ക്രാക്ക്, ഡാമേജ് പോലുള്ള പ്രശ്നങ്ങളും. നല്ല ക്വാളിറ്റിയിൽ ഒരു ഇന്റീരിയർ വർക്ക് ചെയ്യുന്നതിന് HDHMR, റബ് വുഡ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന കാര്യം മനസിലാക്കാം.

കിച്ചൺ വർക്കുകൾ ചെയ്യുമ്പോൾ

ഒരു വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരിടം കിച്ചൻ തന്നെയാണ്. ഒരു ദിവസത്തിന്റെ പകുതി ഭാഗവും ഭക്ഷണം ഉണ്ടാക്കുന്നയാൾ ചിലവഴിക്കുന്ന ഇടമാണ് കിച്ചൻ.

അതുകൊണ്ടുതന്നെ അവിടെ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും അത്രയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. നല്ല ക്വാളിറ്റിയിൽ ഉള്ള ഇന്റീരിയർ വർക്ക് കിച്ചണിൽ ചെയ്യുന്നതിനായി റബ്ബ് വുഡ്,HDHMR എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

HDHMR എന്നതിന്റെ പൂർണ്ണരൂപം ഹൈ ഡെഫിനിഷൻ ഹൈ മോയ്സ്ചർ റസിസ്റ്റൻസ് എന്നതാണ്.

റബ് വുഡ്

സാധാരണയായി റബ് വുഡിന്റെ വലിപ്പം വരുന്നത് 8/4 എന്ന അളവിൽ ആണ്. അതായത് 1.2 മീറ്റർ നീളം,2.4 മീറ്റർ വീതി അളവിലുള്ള റബ്ബ് വുഡ് വ്യത്യസ്ത തിക്ക്നെസിൽ വിപണിയിൽ ലഭിക്കുന്നുണ്ട്.

തിക്ക്നെസ് അളവുകളിൽ 3mm,12mm,25mm,16 mm എന്നിങ്ങനെ റബ്ബർ വുഡ് വാങ്ങാൻ സാധിക്കും. പേരിൽ പറഞ്ഞ അതേ രീതിയിൽ തന്നെ റബ്ബറിന്റെ തടികൾ ഉപയോഗിച്ചാണ് ഈയൊരു മെറ്റീരിയൽ നിർമ്മിച്ചെടുക്കുന്നത്.

പ്രധാനമായും രണ്ടു രീതിയിലാണ് മെറ്റീരിയൽ ലഭിക്കുന്നത്. ആദ്യത്തെ രീതി ലോക്കിങ് നൽകാതെ സാധാരണ രീതിയിലുള്ള റബ്ബ് വുഡുകളും, കൃത്യമായ ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് നിർമ്മിക്കുന്ന റബ്ബ് വുഡുകളും.

ആദ്യത്തെ രീതി ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന റബ്ബ് വുഡുകൾക്ക് രണ്ടാമത്തെ രീതിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ബലം കുറവായിരിക്കും.

ലോക്ക് ചെയ്തു വരുന്ന റബ്ബ് വുഡുകൾ കൃത്യമായി സീസൺ ചെയ്ത് മുറിച്ചെടുത്താണ് വിപണിയിലെത്തുന്നത്.

നല്ല രീതിയിൽ നിർമ്മിച്ചെടുക്കുന്ന റബ്ബ് വുഡുകൾക്ക് ഒരു സാധാരണ പ്ലൈവുഡ് നേക്കാൾ നല്ല ക്വാളിറ്റി പ്രതീക്ഷിക്കാം.

അതുകൊണ്ടുതന്നെ നോർത്ത് അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ കൂടുതലായും വീടിന്റെ എക്സ്റ്റീരിയർ വർക്കുകൾ മുഴുവനായും ചെയ്തെടുക്കാൻ റബ് വുഡുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവ കാഴ്ചയിലും വീടിന് ഒരു പ്രത്യേക ഭംഗി നൽകുന്നതിന് സഹായിക്കുന്നു. ഇവയുടെ ഭംഗി കാരണം ഇതിന് മുകളിൽ പ്രത്യേകമായി മെറ്റീരിയലുകൾ ഒട്ടിച്ചു നൽകുകയോ ഫിനിഷിങ്ങിനായി പെയിന്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ടി വരുന്നില്ല.

HDHMR മെറ്റീരിയൽ

മരത്തിന്റെ വേസ്റ്റ്, ഫൈബർ കണ്ടന്റ് എന്നിവ കൃത്യമായ അളവിൽ ചേർത്താണ് HDHMR നിർമ്മിച്ചെടുക്കുന്നത്.8/4 അളവിൽ ലഭിക്കുന്ന മെറ്റീരിയൽ 3mm തിക്ക്നെസ് മുതൽ 25 mm വരെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ സാധിക്കും.

പ്രധാനമായും കിച്ചൻ ആവശ്യങ്ങൾക്ക് വേണ്ടിയാണ് HDHMR മെറ്റീരിയൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതോടൊപ്പം തന്നെ ബെഡ്റൂമുകളിൽ നിർമ്മിക്കുന്ന വാർഡ്രോബുകൾ, ലിവിങ് റൂമിന് ആവശ്യമായ ഷെൽഫുകൾ എന്നിവ നിർമിക്കുന്നതിനും ഈയൊരു മെറ്റീരിയൽ ഉപയോഗപ്പെടുത്താം.

HDF പ്ലൈവുഡ് വച്ച് കംപയർ ചെയ്യുമ്പോൾ കുറച്ചുകൂടി ക്വാളിറ്റി നൽകുന്നതിൽ HDHMR പ്ലൈവുഡ് കൾക്കുള്ള സ്ഥാനം മുന്നിലാണ്.

എന്നാൽ പലരും മനസ്സിലാകാത്ത ഒരു കാര്യം ഇത്തരം മെറ്റീരിയലുകൾ ഇന്റീരിയർ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം നിർമ്മിക്കുന്നവയാണ്.

അതുകൊണ്ടുതന്നെ എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി ഇത്തരം മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ അവ പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു.

HDHMR സ്ക്വയർഫീറ്റിന് ഏകദേശം 75 രൂപ നിരക്കിലും, അതേസമയം റബ് വുഡ് സ്ക്വയർഫീറ്റിന് 120 രൂപയുടെ അടുത്തുമാ ണ് വില വരുന്നത്.

ഇവയിൽ നിന്നു തന്നെ മെറ്റീരിയലുകൾ തമ്മിലുള്ള ക്വാളിറ്റിയുടെ വ്യത്യാസം ഏകദേശം മനസ്സിലാക്കിയെടുക്കാൻ സാധിക്കും.

ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനായി മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റി, ഉപയോഗരീതി എന്നിവയെപ്പറ്റി കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.