ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും.

ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും.കണ്ടുമടുത്ത രീതികളിൽ നിന്നും ലിവിങ് ഏരിയക്ക് ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നുമ്പോൾ റീ മോഡലിംഗ് എന്ന ആശയത്തെ പറ്റി ചിന്തിക്കാവുന്നതാണ്.

ട്രെൻഡ് അനുസരിച്ച് ലിവിങ് ഏരിയകൾ അറേഞ്ച് ചെയ്യുന്നതിനെയാണ് പ്രധാനമായും റീ മോഡലിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ലിവിങ് ഏരിയയിലെ ഫർണിച്ചറുകൾ, ഷെൽഫുകൾ എന്നിവയിൽ സ്ഥാനമാറ്റം വരുത്തിയും, പെയിന്റിന്റെ നിറം, കർട്ടനുകൾ കുഷ്യൻ കവറുകൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയുമെല്ലാം റീ മോഡലിംഗ് എളുപ്പമാക്കാനായി സാധിക്കും.

ബഡ്ജറ്റ് കൂട്ടി റിമോഡലിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പഴയ ഫർണിച്ചറുകൾ എക്സ്ചേഞ്ച് ചെയ്തു പുതിയവ വാങ്ങി അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.

അതുപോലെ ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള പെയിന്റിന്റെ നിറം മാറ്റിയും റീ മോഡലിംഗ് പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

ലിവിങ് ഏരിയയിൽ പരീക്ഷിക്കാവുന്ന ചില റീമോഡലിംഗ് ആശയങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും അറിഞ്ഞിരിക്കാം.

ഒരു രൂപ പോലും ചിലവില്ലാത്ത ഒരു റീ മോഡൽ ഐഡിയയാണ് ലിവിങ് ഏരിയയിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നത് എങ്കിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം ഫർണിച്ചറുകളുടെ സ്ഥാനം മാറ്റി നൽകുക എന്നതാണ്.

അതായത് സോഫ, ഡ്രോയറുകൾ എന്നിവയുടെ സ്ഥാനം പരസ്പരം മാറ്റി നൽകാം.

അതേസമയം കുറച്ചുകൂടി പണം ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് എങ്കിൽ പഴയ ഫർണിച്ചറുകൾക്ക് ചെറിയ രീതിയിലുള്ള രൂപമാറ്റങ്ങൾ വരുത്തി അപ് ഫർബിഷ് ചെയ്തെടുക്കാം.

കേടു വന്ന ഫർണിച്ചറുകൾ പാടെ ഒഴിവാക്കി ട്രെൻഡ് അനുസരിച്ച് ബീൻ ബാഗ് അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് സീറ്റിംഗ് അറേഞ്ച്മെന്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

കാലങ്ങളായി ഉപയോഗിച്ചിരുന്ന പൊടിപിടിച്ച കർട്ടനുകൾ മുഷിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവ മാറ്റി പുതിയ നിറത്തിലുള്ളവ തിരഞ്ഞെടുക്കാം.

വീട്ടിനകത്ത് വായു സഞ്ചാരം, വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താൻ.

ഡാർക്ക് നിറത്തിലുള്ള കർട്ടനുകളാണ് മുൻപ് ഉപയോഗപ്പെടുത്തിയിട്ടുണ്ടായിരുന്നത് എങ്കിൽ അവ മാറ്റി ലൈറ്റ് നിറങ്ങളിൽ കനം കുറഞ്ഞ കർട്ടനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

നൈലോൺ പോലുള്ള മെറ്റീരിയലുകളിൽ ലൈറ്റ് നിറത്തിലുള്ള പ്രിന്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ആവശ്യമില്ലാതെ കിടക്കുന്ന ഫർണിച്ചറുകൾ ഷെൽഫുകൾ എന്നിവയെല്ലാം ലിവിങ് ഏരിയയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഇത് കൂടുതൽ സ്ഥലം ലാഭിക്കുന്നതിന് വഴിയൊരുക്കുന്നു.

കർട്ടൻ വാൾ രീതിയിൽ സെറ്റ് ചെയ്ത ഡോറുകളാണ് നൽകിയിട്ടുള്ളത് എങ്കിൽ ഗ്ലാസിന് മുകളിലായി സ്റ്റിക്കർ ഒട്ടിച്ച് നൽകിയാൽ കർട്ടൻ ഒഴിവാക്കുകയും അതേ സമയം ട്രാൻസ്പരൻസി ഒഴിവാക്കാനും സാധിക്കും.

ലിവിങ് ഏരിയയിലെ പെയിന്റിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ പോലും അത് വലിയ രീതിയിലാണ് പ്രതിഫലിക്കുക.

ഉദാഹരണത്തിന് ഡാർക്ക് നിറത്തിൽ ലിവിങ് ഏരിയ മുഴുവനായും ഒരേ നിറമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എങ്കിൽ അത് മാറ്റി ഒരു വാൾ മാത്രം ഡാർക്ക് നിറം കൊണ്ട് ഹൈലൈറ്റ് ചെയ്തു നൽകുകയോ, അല്ലെങ്കിൽ വോൾപേപ്പർ ഉപയോഗിക്കുകയോ ചെയ്യാം.

മറ്റ് ചുമരുകളിൽ അതേ നിറത്തിന്റെ ലൈറ്റ് ഷെയ്ഡുകൾ ഉപയോഗപ്പെടുത്താം.

വൈറ്റ്, ഗ്രേ,ബീജ് പോലുള്ള ന്യൂട്രൽ നിറങ്ങളാണ് ലിവിങ് ഏരിയയിൽ കൂടുതൽ വെളിച്ചവും വലിപ്പവും തോന്നിപ്പിക്കുന്നതിന് ഗുണം ചെയ്യുക.

അതേസമയം ഒരു ബോൾഡ് ലുക്ക് ലിവിങ് ഏരിയക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ബ്രൗൺ, ഗോൾഡ്,ഓറഞ്ച് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

പഴമയുടെ ടച്ച് ലിവിങ് ഏരിയയിൽ വേണമെന്ന് നിർബന്ധമുള്ളവർക്ക് ബ്ലൂ നിറത്തിലുള്ള പെയിന്റുകൾ തിരഞ്ഞെടുക്കുന്നതാവും കൂടുതൽ യോജിക്കുക.

ലൈറ്റുകൾ, ഫ്ളോറിങ് എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പല വീടുകളിലും ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള അലങ്കാര വിളക്കുകൾ കൊണ്ട് കാര്യമായ ഉപയോഗങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല.

അവ പൊടിപിടിച്ച് കിടക്കുന്ന അവസ്ഥയാണ് കാണുന്നത്. അതുകൊണ്ടുത ന്നെ അത്തരം വിളക്കുകൾ അഴിച്ചുമാറ്റി വളരെ സിമ്പിൾ ആയി സാധാരണ ബൾബുകൾക്ക് പകരം ഉപയോഗിക്കാവുന്ന രീതിയിലുള്ള എൽഇഡി അലങ്കാര വിളക്കുകൾ ഉപയോഗപ്പെടുത്താം.

അതല്ലെങ്കിൽ ഫ്ലോർ ലാമ്പുകൾ തിരഞ്ഞെടുക്കുന്നതും ഒരു നല്ല ഓപ്ഷൻ തന്നെയാണ്.

ഫ്ളോറിങ് മെറ്റീരിയൽ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന റഗ്ഗുകൾ പൂർണ്ണമായും മാറ്റി പുതിയവ നൽകുകയോ അല്ലെങ്കിൽ ഡീപ് ക്ലീനിങ് ചെയ്തെടുക്കുകയോ ആവാം.

ഇതേ രീതിയിൽ തന്നെ സോഫകളിൽ ഉപയോഗപ്പെടുത്തുന്ന കുഷ്യൻ കവറുകളും ഇടയ്ക്കിടയ്ക്ക് മാറ്റുന്നത് നല്ലതാണ്.

പഴയ സ്റ്റോറേജ് സ്പേസുകളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടു വരാനായി സാധനങ്ങൾ ഓർഗനൈസ് ചെയ്തതിനെ റീ അറേഞ്ച് ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന് പുസ്തകങ്ങൾ വയ്ക്കാനുള്ള ഇടം ഇൻഡോർ പ്ലാന്റുകൾക്ക് വേണ്ടിയും, ബുക്കുകൾ സൂക്ഷിക്കുന്നതിന് ഒരു സെപ്പറേറ്റ് ഷെൽഫും ഫിറ്റ് ചെയ്യാം.

കാലങ്ങളായി ഉപയോഗപ്പെടുത്തുന്ന അലങ്കാരവസ്തുക്കൾ ഷെൽഫിൽ ഉണ്ടെങ്കിൽ അവ എടുത്തുമാറ്റി കൂടുതൽ ഭംഗിയുള്ളതും കളർഫുൾ ആയതുമായ ഒരു അലങ്കാര വസ്തു നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

ലിവിങ് ഏരിയയുടെ കോർണറുകളിൽ വലിപ്പം കൂടുതലുള്ള ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്തു നൽകിയാൽ അവ കാഴ്ചയിൽ പച്ചപ്പ് നിറയ്ക്കുകയും വീട്ടിനകത്ത് ശുദ്ധവായു നൽകുകയും ചെയ്യുന്നു.

ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.