സിമെന്റ് പ്രധാനമായും 2 തരം ഉണ്ട്.
OPC (ordinary portland cement) – ഗ്രേഡ് 33,43,53 എന്ന് വച്ചാൽ 28 ദിവസത്തിന് ശേഷം കിട്ടുന്ന Strength in N/mm2 ന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിരിക്കുന്നു.
PPC (Portland Pozzolana cement) -ഇത്തരം സിമെന്റ് വക ഭേദത്തിൽ fly Ash കൂടി ചേരും, എങ്കിലും പ്രധാന ഘടകം Lime (CaO) തന്നെയാണ് ഏകദേശം 60%. heat of hydration കുറവായതിനാൽ ഇത് തേപ്പിനും കട്ട കെട്ടിനും അനുയോജ്യമാണ്.
OPC,PPC ഇവയിൽ ഏതാണ് എന്ന് സിമന്റ് കവറിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ചിലപ്പോൾ ഇതിനോടൊപ്പം തന്നെ സിമന്റ്ന്റെ ഗ്രേഡും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഗ്രേഡ് രേഖപ്പെടുത്തിയിട്ടില്ലാത്ത സിമന്റ്ന്റെ ഗ്രേഡ് മനസ്സിലാക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാം
IS 1489 Part 1 എന്നത് Fly Ash based ആയുള്ള Portland Pozolona സിമന്റ് ആണ്. ഇതിന് ഏറ്റവും കുറഞ്ഞത് 33 MPa കിട്ടിയാൽ മതി. അതുകൊണ്ട് തന്നെ ഇതിനെ 33 grade Cement എന്ന് വേണം വിളിക്കാൻ.
വില്പന കൂട്ടനായി പേരിൽ വ്യത്യാസങ്ങളും 43, 53 grade എന്നൊക്കെ എഴുതുമെങ്കിലും IS number എഴുതുന്നത് കൊണ്ട് 33 ൽ കുറയാതിരുന്നാൽ മതി എന്നത് കൊണ്ട് ആരെയും കുറ്റം പറയാൻ ആവില്ല.
മറ്റു പല ഘടകങ്ങളും ഒത്തു വന്നാൽ മറ്റേതു High strength OPC cement കൊണ്ടുള്ള കോൺക്രീറ്റ്നോടൊപ്പം ഇതിനെയും strength 90 ദിവസങ്ങൾ കഴിയുമ്പോൾ ഉണ്ടാകും
Mix design ചെയ്യുന്നവർ ഈ ഇനത്തിലുള്ള cement നെ 33 grade ആയി മാത്രമേ പരിഗണിക്കാവൂ.
സിമെന്റിന്റെ ഗ്രേഡ് ഏതെന്ന് സിമെന്റ് വരുന്ന കവറിൽ രേഘപെടുത്തിയിട്ടില്ലെങ്കിൽ ,ഗ്രേഡ് മനസ്സിലാക്കാനായി ഈ IS സീരിയൽ നമ്പർ ഒത്ത് നോക്കിയാൽ മതിയാകും
OPC 33 GRADE – IS 269:1989 (2008)
OPC 43 GRADE – IS 8112:1989 (2005)
OPC 53 GRADE – IS 12269:1987 (2008)
എന്നിവയാണ് മറ്റു ഗ്രേഡുകൾ.
ഇപ്പോൾ OPC വളരെ കുറച്ചു മാത്രമേ ഇറങ്ങുന്നുള്ളൂ എന്നും മിക്ക കമ്പനികളുടേതും PPC ആണെന്നും അവയെല്ലാം 33 Grade മിനിമം മാത്രം ആണെന്നതും മനസ്സിലാക്കുക. എന്നാൽ setting time ൽ അല്പം വ്യത്യാസം വരുത്തി കൂടുതൽ വില ഈടാക്കുന്ന തന്ത്രം ആണ് കൂടുതലെന്നും വീട് പോലുള്ള ചെറിയ work കൾക്ക് ഏറ്റവും വില കുറഞ്ഞ cement ആയിരിക്കും ഏറ്റവും നല്ല സിമന്റ്.
content courtesy : fb page