നന്നായി വെളിച്ചം അകത്ത് കിടക്കുന്നതും പുതുമയുള്ളതുമായ റൂഫിംഗ് ശൈലിയാണ് ഗ്ലാസ് റൂഫിംഗ്. പർഗോള യുടെയും വരാന്ത യുടെയും മുകളിൽ ഗ്ലാസ് ഗ്രൂപ്പുകൾ പാകുന്നത് മനോഹരവും ഈ ഏറ്റവും പുതിയ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നു.
ഗ്ലാസ് നിർമ്മാണത്തിലെ അവിശ്വസനീയമായ വളർച്ച ഏറ്റവും ഉറപ്പും ഒരുപാട് കാലം നീണ്ടുനിൽക്കുന്നതുമായ ധാരാളം ഗ്ലാസുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.


ഗ്ലാസ് റൂഫിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സപ്പോർട്ട് ചെയ്യുന്ന ചുവരുകൾ

വലിയ ഒരു ഏരിയ നിങ്ങൾക്ക് റൂഫ് ചെയ്യണമെന്നുണ്ടെങ്കിൽ, വലിയതും ആരും ഉള്ളതുമായ ഗ്ലാസുകൾ ആവശ്യമായി ഉണ്ട്. അതുപോലെതന്നെ ഈ വലിയ ഗ്ലാസ്സുകൾ താങ്ങാൻ കഴിയുന്ന ചുവരുകളും നിർമ്മിക്കണം. അത്യാവശ്യം വലിപ്പമുള്ള റൂഫിംഗ് ആണ് എങ്കിൽ സ്ട്രക്ചറൽ എൻജിനീയറുടെ സഹായം തേടുന്നത് നല്ലതാണ്.


ബജറ്റ്

കട്ടയെക്കാളും കല്ലിനെക്കാളും വളരെ വിലകൂടിയ ഒന്നുതന്നെയാണ് ഗ്ലാസ്. നിങ്ങളുടെ ആവശ്യം എത്ര വലുതാണോ അത്രതന്നെ വിലയും കൂടും ഗ്ലാസിന്. അതുകൊണ്ടുതന്നെ അത്യാവശ്യം ബജറ്റ് ഉണ്ടെങ്കിൽ മാത്രമേ ഗ്ലാസ് റൂഫിങ് എന്ന ആശയം തിരഞ്ഞെടുക്കാവു.


സ്ലോപ്പും ക്ലീനിങ്ങും.


ഗ്ലാസ് റൂഫ് ചെയ്യുമ്പോൾ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ ചരിവ് അനുവദിക്കുക. അഴുക്കും പൊടിപടലങ്ങളും മഴയോടൊപ്പം വൃത്തിയാക്കാൻ ഈ ചരിവ് സഹായിക്കും. അതുപോലെ ആറു മാസത്തിൽ രണ്ടു തവണയെങ്കിലും ഗ്ലാസ് റൂഫ്കൾ വൃത്തിയാക്കുക.

ഗ്ലാസ് ഗ്രൂപ്പിന്റെ ഒരു പോരായ്മ കാലപ്പഴക്കം ചെല്ലുമ്പോൾ പൂപ്പൽ ശല്യം ഉണ്ടാകുന്നു എന്നത്.

പൂപ്പൽ ശല്യം കുറയ്ക്കാനായി ഫ്രെയിം ചെയ്യുമ്പോൾ അത്യാവശ്യം സ്ലോപ് ഇട്ടു ചെയ്യണം അതുപോലെ Concrete പെർഗോള ആണെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അവശ്യതിനു സ്ലോപ് ഇടണം.


വെള്ളം ഒരിക്കലും ഗ്ലാസിന് മുകളിൽ കെട്ടി നില്ക്കരുത് . മാത്രമല്ല ക്ലിയർ ഗ്ലാസ് ഒരിക്കലും ഇടരുത് , Sand Blast Frosting ചെയ്ത നല്ല ക്വാളിറ്റി Toughened Glass തന്നെ ഇടണം … Toughened Frosted Glass ആകുമ്പോൾ നേരിട്ടുള്ള വെയിലും ചൂടും കുറയുകയും , ഒരു പരിധി വരെ പൂപ്പലും പൊടിയും വന്നാൽ തന്നെ താഴെ നിന്ന് നോക്കുമ്പോൾ കാണുകയുമില്ല .ഈ ഗ്ലാസ് കാണാനും നല്ലതാണ് , മറ്റു മെറ്റീരിയൽസിനെ അപേക്ഷിച്ചു നല്ല ഈടും കിട്ടും … മറ്റു റൂഫിങ് മെറ്റീരിയൽസ് മൂന്നോ നാലോ കൊല്ലത്തിനുള്ളിൽ മാറ്റേണ്ടി വരുമ്പോൾ നല്ല ക്വാളിറ്റി Toughened Glass ആണെങ്കിൽ മാറ്റേണ്ട ആവശ്യമില്ല … Toughened ഗ്ലാസിന് മുകളിൽ കയറി നിന്ന് സുഖമായി ക്ലീൻ ചെയ്യാനും പറ്റും …