എയർ കണ്ടീഷണർ മുറി യിൽ ഫിറ്റ് ചെയ്യാനുദ്ദേശിക്കുന്നവർ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് ആ മുറിയിലേക്ക് ഒരീച്ച പോലും കടക്കാത്ത വിധം സീൽ ചെയ്യുക എന്നതായിരുന്നു.
എസി ഫിറ്റ് ചെയ്യാൻ വരുന്ന ടെക്നീഷ്യൻ അൽപ്പം വിടവൊക്കെ സാരമില്ല എന്ന് പറഞ്ഞാലും വീട്ടുകാരൻ സമ്മതിക്കില്ല.
ആ ഗ്യാപ്പിലൂടെ മുറിയിലെ തണുപ്പ് മുഴുവൻ വളരെ വേഗം ഒഴുകിപ്പോകുന്നതിനാൽ ,ആ തണുപ്പിലേക്ക് വീണ്ടും എത്താനായി ഏസീ നിറുത്താതെ പ്രവർത്തിച്ച് കറണ്ട് വളരെ കൂടുതലാകും എന്നതായിരുന്നു പൊതുബോദ്ധ്യം.
എയർ കണ്ടീഷണർ മുറി കൾ പൂർണമായും അടക്കേണ്ടതുണ്ടോ?
ഇല്ല എന്നാണ് ഇതിനുത്തരം.
തണുപ്പ് എന്നാൽ തണുത്ത വായു. തണുത്ത വായുവിന് ഭാരം കൂടുതലായതിനാൽ എപ്പോഴും അത് മുറിയുടെ താഴെ വശത്തായിരിക്കും. ചൂടുള്ള വായു മുകൾതട്ടിലും. തണുത്ത വായു ഒരു മന്ദഗതിക്കാരനാണ്.അവന് ഒരു സ്പീഡും ഇല്ല പതിയെ അങ്ങനെ ഒഴുകിപ്പരക്കുകയേ ഉള്ളൂ.
എന്നാൽ ചൂടുവായു ശീഘ്രഗതിക്കാരനാണ്.അവന് വേഗം മുകളിലേക്ക് സഞ്ചരിക്കണം, തണുപ്പിൽ നിന്ന് പരമാവധി അകന്ന് നിൽക്കണം എന്ന ഒറ്റച്ചിന്തയേ ഉള്ളൂ.അതിനാൽ ഇൻവെർട്ടർ ഏസിയിരിക്കുന്ന മുറിയുടെ മുകൾ ഭാഗത്തെ എയർ വെൻ്റിലേഷനുകൾ തുറന്ന് കിടന്നാലും അതിലൂടെ ചൂട് വായു മാത്രമേ പുറത്തേക്ക് പോകൂ.
പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം ഇൻവെർട്ടർ ഏസി ഫിറ്റ് ചെയ്ത മുറിയിൽ സീലിങ്ങ് ഫാനിട്ട് സ്പീഡിൽ കറക്കുകയൊന്നും ചെയ്യരുത്. അത് ചിലപ്പോൾ തണുപ്പ് വെൻ്റിലേഷനിൽ കൂടി നഷ്ടപ്പെടാൻ ഇടയാകും ,കൂടാതെ സാദാ ഫാനുകൾ ഒരു ഫിലമെൻ്റ് ബൾബ് പുറപ്പെടുവിക്കുന്ന ചൂട് പുറത്ത് വിടുന്നുണ്ട്.
നിങ്ങളുടെ മുറിയുടെ ജനലുകൾക്ക് കൊതുകു വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി ഏസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.
കാരണം ഇഴയടുപ്പമുള്ള കണ്ണികളിലൂടെ തണുപ്പിന് കടന്ന് പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. കൊതുകുവലയ്ക്കുള്ളിൽ കിടന്നാൽ നല്ല ചൂട് തോന്നാറില്ലേ.. വായുവിന് സുഗമമായി വലയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും സാധിക്കാത്തതിനാലാണിത്.
അതിനാൽ വല അടിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി ഏസിയിട്ട മുറിയുടെ ജനലുകൾ തുറന്നിടാം.
ഇനി നിങ്ങൾ ഒരു എക്സിബിഷൻ കാണാൻ പോകുമ്പോഴോ, ലുലു മാൾ, ബിസ്മി പോലുള്ള വലിയ സൂപ്പർ മാർക്കറ്റുകളിൽ പോകുമ്പോഴോ അവിടെ എയർ കണ്ടീഷനിങ്ങ് ഏങ്ങനെ ചെയ്തിരിക്കുന്നുവെന്ന് നോക്കണം.
വിശാലമായ ഹാളിൻ്റെ മുകൾ ഭാഗം തുറന്ന് കിടക്കുന്നു. അല്ലെങ്കിൽ തുളകളുള്ള പ്രിഫേർഡ് ഷീറ്റു പയോഗിച്ചുള്ള സീലിങ്ങേ കാണാൻ സാധിക്കൂ.. തൻമൂലം എയർ ടൈറ്റ് സീലിങ്ങ് ചെയ്യാനുള്ള വൻ തുക ലാഭിക്കാൻ കഴിയുന്നു. കുറച്ച് കാലം മുൻപ് വരെ ഇതല്ലായിരുന്നു സ്ഥിതി.
ഒരു മുറി പോലെ തിരിച്ച് നന്നായി കൊതുകുവല വലിച്ച് കെട്ടിയാൽ ഒരു വലിയ ഹാളിലെ ചെറിയ ഭാഗം നമുക്ക് ഏസി ചെയ്യാം.
ഇൻവെർട്ടർ ഏസി വേഗം ചീത്തയാകും ,നന്നാക്കാൻ നല്ല തുക വരും,എന്നൊരു ധാരണ പലരിലുമുണ്ട്.ഇത് ഒരു പാതിവെന്ത സത്യം മാത്രമാണ്.
പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടറിയിൽ ഓടുന്നു എന്നതിനാൽ ഇടിമിന്നൽ ഏസികളുടെ ഒരു നിതാന്ത ശത്രുവാണ്. ഇടിമിന്നൽ ഉള്ളപ്പോൾ പവർ പ്ലഗ്ഗീൽ നിന്നും ഊരിയിടുക. ഉപയോഗിക്കാത്തപ്പോൾ റിമോട്ടിൽ ഓഫ് ചെയ്തിടരുത്. പവർ സ്വിച്ച് ഓഫാക്കണം എന്നീ മുൻകരുതലുകൾ എടുത്താൽ പ്രായേണ തകരാറുകൾ ഒന്നും അങ്ങനെ വരാറില്ല.
courtesy : fb group