ഈ കാലത്ത് ടൈലുകളും തുണിത്തരങ്ങളും മാത്രമല്ല സ്വീകരണമുറിയുടെ ഭിത്തി അലങ്കരിക്കാൻ ഉപയോഗിക്കാറുള്ളത്, ത്രീഡി വാൾ ക്ലാഡിങ്ങുകൾ മുതൽ ആർട്ട് ഇൻസ്റ്റലേഷനുകൾ വരെയുള്ള നിരവധി സാധ്യതകൾ നമുക്ക് മുന്നിലുണ്ട്.
ആവർത്തിച്ചുവരുന്ന പാറ്റേണിലുള്ള വാൾ ടെക്സ്റ്റുകൾ നിങ്ങളുടെ സ്വീകരണമുറിയെ ആശ്ചര്യം ഉളവാക്കുന്ന ഒന്നാക്കി തീർക്കും തീർച്ച. കാണാം നിങ്ങളുടെ ലിവിങ് റൂം ഭിത്തികൾക്ക് ഏറ്റവും അനുയോജ്യമായ ടെക്സ്ചർ ഡിസൈനുകൾ.
1
ഈ ക്ലാസിക് സ്റ്റോൺ വാൾ ട്രീറ്റ്മെന്റ് ആധുനിക ഫർണിച്ചറുകൾ കൊപ്പം ഉപയോഗിക്കാവുന്ന ഒന്നാണ്. മിനിമലിസ്റ്റിക് എന്റർടൈൻമെന്റ് ക്യാബിനുകളുടെ അലങ്കാരം എടുത്ത് അറിയിക്കുന്ന ഈ ടെക്സ്റ്റർ ഡിസൈൻ ഇരുണ്ട നിറങ്ങൾക്ക് കനത്ത ഒരു ഭംഗി നൽകുന്നു.
2
ഈ ടെക്സ്ചർ വാൾ ടൈലുകൾ ക്രമരഹിതമായി അടുക്കപ്പെട്ടവയാണ്. നീളമുള്ളത്, വരെയുള്ളത്, ചെറിയ ഡിസൈനുകൾ പതിപ്പിച്ചത് അങ്ങനെ തീർത്തും വ്യത്യസ്തമായ ഈ ടൈലുകൾ മോഡേൺ വീടുകളുടെ ജാമിതീയരൂപങ്ങളോടും ഫർണിച്ചറുകളോടും വളരെ ചേർന്ന് നിൽക്കുന്നു.
3
ഈ ബ്രൈറ്റ് വൈറ്റ് മാർബിൾ ടൈലുകൾ വീടിനുൾത്തളം വിശാലവും ആഡംബരവും ആക്കിത്തീർക്കുന്നു. ലൈറ്റ് നിറങ്ങളോടും കടുത്ത നിറങ്ങളോടും ഒരേ പോലെ നിൽക്കാനുള്ള ഉള്ള കഴിവ് ഈ ടെക്സ്ചർ ഡിസൈനുകൾക്ക് ഉണ്ട്.
4
ടൈലുകളുടെ ക്രമീകരണം തന്നെയാണ് ഈ ഈ ഡിസൈനെ വ്യത്യസ്തമാക്കുന്നത്. കടുത്ത നിറത്തിലുള്ള ടൈലുകൾ അതിമനോഹരമായ അക്സെന്റ് മതിലുകൾ ഒരുക്കാൻ കഴിയുന്നവയാണ്. ഫ്ലോർ ലാമ്പുകളോ ചാൻഡിലിയറുകളോ ഒരുക്കുന്നത് ഈ ഭിത്തിയുടെ മാറ്റുകൂട്ടാനായി ഉപയോഗിക്കാം
5
.
ചെറിയ ലിവിങ് റൂമുകൾക്ക് വിശാലത നൽകുന്ന ഒരു കണ്ടംപററി ഡിസൈൻ ആണ് ഈ ഭിത്തികൾ. ലളിതമായ നിറങ്ങളും, ബോൾഡായ പാറ്റേണുകൾക്കുമൊപ്പം കേവ് ലൈറ്റുകളുടെ കൂടിച്ചേരൽ കൂടിയാകുമ്പോൾ ഈ ഭിത്തികൾ കാഴ്ചക്കാരുടെ മനസ്സിനെ വശീകരിക്കും എന്ന് ഉറപ്പ്.
6
കട്ടകൾ പോലെ വെട്ടിയെടുത്ത തടി കടകൾ കൊണ്ടാണ് ഈ ഭിത്തിയലങ്കാരം ഒരുക്കുന്നത്. അത്യാവശ്യം സ്ഥലമുള്ള ലിവിങ് റൂം ആണ് എങ്കിൽ ഏറ്റവും അനുയോജ്യമാകും ഈ ടെക്സ്ചർ ഡിസൈനുകൾ. ഭിത്തിയുടെ നിറത്തോട് ചേർന്ന് നിൽക്കുന്ന ഒരു കോഫി ടേബിൾ കൂടി ഒരുക്കുന്നത് വളരെ മനോഹരം ആകും.
7
വളരെ നാടകീയമായ ഭാവം സൃഷ്ടിക്കുന്ന ഒരു വാൾ ടെക്സ്ചർ ഡിസൈൻ ആണിത്. പൊട്ടിത്തകർന്ന ഒരു ഗ്ലാസ് ഭിത്തി പോലെയാണ് ഇത് ഒരുക്കുന്നത്. തടിയുടെ പാനലുകൾ കോണുകൾ ആയി വെട്ടിയെടുത്തു ഒരുക്കുന്ന ഈ ഡിസൈൻ ഒരേസമയം വാൾ ടെക്സ്ചർ ആയും അതേപോലെ തന്നെ ഒരു ആർട്ട് ഇൻസ്റ്റലേഷൻ ആയും ഉപയോഗിക്കാം.
8
പ്യൂട്ടർ നിറമുള്ള ടൈലുകൾക്കോപ്പം അല്പം ക്ലൗഡി ടെക്സ്ചർ ചേർത്താണ് ഈ വാൾ ഒരുക്കുന്നത്. ചാരനിറത്തിലുള്ള ഷെൽഫുകൾക്ക് നന്നായി ഒത്തുപോകുന്ന ഈ ഡിസൈൻ ചതുരാകൃതിയിലുള്ള രൂപങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു.
ഇവ കൂടി നോക്കൂ, നിങ്ങളുടെ ലിവിങ് റൂമിനു ചേരുന്ന ഒന്ന് തിരഞ്ഞെടുക്കൂ